16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ, ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ ചരിത്ര സംഗമത്തിന് ഒരുക്കങ്ങൾ അതിവേഗം മുന്നേറുന്നതായും കൺവെൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഫെബ്രുവരി 21നു അവസാനിക്കുമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു.
ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ, 2026 ആഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻ വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ മഹത്തായ സംഗമമാണ്. കെ.സി.എ.എസ്.എഫ് (മയാമി), കെ.സി.സി.സി.എഫ് (ടാമ്പാ) എന്നീ യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാസംഗമം സംഘടിപ്പിക്കുന്നത്.
ക്‌നാനായ സമൂഹത്തിന്റെ പാരമ്പര്യം, വിശ്വാസം, ഐക്യം എന്നിവ ആഘോഷിക്കുന്നതിനുള്ള അപൂർവ അവസരമാണ് ഈ കൺവെൻഷൻ. ഉത്തര അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സമുദായ അംഗങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും വ്യക്തിഗത പങ്കാളികൾക്കും ഒരുപോലെ ആത്മീയവും സാമൂഹികവുമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ചരിത്രപ്രധാനമായ സംഗമമായിരിക്കും ഇത്.
ഇതുവരെ 550ൽ പരം രജിസ്‌ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. എർലി ബേർഡ് രജിസ്‌ട്രേഷൻ അവസാന തീയതി 2026 ഫെബ്രുവരി 21 ആണ്. അതിനു ശേഷം ഫാമിലി രജിസ്‌ട്രേഷനിന് 100ഡോളർ, സിംഗിൾ രജിസ്‌ട്രേഷനിന് 50 ഡോളർ അധികമായി ഈടാക്കുന്നതായിരിക്കും. അതിനാൽ എല്ലാവരും ഈ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, രജിസ്‌ട്രേഷൻ പേയ്‌മെന്റ് ചെയ്തതിനുശേഷമേ രജിസ്‌ട്രേഷൻ പൂർത്തിയായതായി കണക്കാക്കുകയുള്ളൂ.
ഹോട്ടൽ റൂമുകൾ പേയ്‌മെന്റ് ചെയ്ത തീയതിയുടെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. അതിനാൽ മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്ത് പേയ്‌മെന്റ് പൂർത്തിയാക്കണമെന്നും സംഘാടകർ ഓർമ്മിപ്പിക്കുന്നു. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: https://convention.kccna.com
3,500ൽ അധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കൺവെൻഷൻ, ക്‌നാനായ സമൂഹത്തിന്റെ ഐക്യവും ശക്തിയും പ്രതിഫലിപ്പിക്കുന്ന വൻസംഗമമായിരിക്കും. 16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനെ ഏറ്റവും വലിയതും വിജയകരവുമായ സംഗമമാക്കി മാറ്റാൻ എല്ലാവരും ഒന്നുചേരാം.
പ്രസിഡന്റ് - ജെയിംസ് ഇല്ലിക്കൽ (ഫ്‌ളോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് - സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി - വിപിൻ ചാലുങ്കൽ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി - സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ - ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് - ജേക്കബ് കുസുമാലയം(ന്യൂ യോർക്ക്), ജോയിന്റ് ട്രഷറർ - ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റലാന്റ) എന്നിവരാണ് കെ.സി.സി.എൻ.എയ്ക്ക് നേതൃത്വം നൽകുന്നത്.
ഇവരോടൊപ്പം കൺവെൻഷൻ ചെയർപേഴ്‌സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), ജെയിംസ് തെക്കനാട്ട് (മയാമി) തുടങ്ങി നിരവധി കമ്മറ്റി അംഗങ്ങൾ കൺവൻഷന്റെ ഒരുക്കത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നു.
ബൈജു ആലപ്പാട്ട്, കെ.സി.സി.എൻ.എ. പി.ആർ.ഒ (ഡാളസ്)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
