ഡാളസ് : വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത് മയക്കുമരുന്ന് കടത്തുകാരനെ കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനമാക്കി, ഡാലസ് പോലീസ് ഒക്ടോബർ ആദ്യവാരം നടത്തിയ റെയ്ഡിൽ 162 കിലോഗ്രാം മെത്ത്അംഫെറ്റമിനും, $100,000 തുകയും, തോക്കും പിടികൂടി.
ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
'160 കിലോയ്ക്ക് മുകളിൽ മയക്കുമരുന്ന് പിടികൂടുക വലിയ വിജയം തന്നെയാണ്,' എന്ന് ഡെപ്യൂട്ടി ചീഫ് കൈലി ഹോക്‌സ് പറഞ്ഞു. 'സമൂഹ സഹായം നമ്മുക്ക് crime കുറയ്ക്കാൻ സഹായിക്കുന്നു.'
പടിഞ്ഞാറൻ പട്രോൾ ടീമാണ് നടപടികൾ കൈക്കൊണ്ടത്. ട്രാഫിക് സ്റ്റോപ്പിനിടെ വാഹനം പരശോധിക്കുമ്പോഴാണ് മയക്കുമരുന്നും പണവും ആയുധവും കണ്ടെത്തിയത്.
അധികാരികൾ കടത്തുവലയം പൂർണ്ണമായി അഴിച്ചുവെയ്ക്കാനുള്ള അന്വേഷണം തുടരുന്നതായി അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
