സാന്താ മോണിക്ക, കാലിഫോർണിയ: 15 മാസം പ്രായമുള്ള സ്വന്തം മകളെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 24കാരിയായ കാർമെൻ അനിത ഡിഗ്രെഗ് അറസ്റ്റിലായി.
ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്. സാന്താ മോണിക്കയിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ചാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
യുസിഎൽഎ (UCLA) ക്യാമ്പസിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഡിഗ്രെഗിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന് പരിക്കേറ്റ വിവരം പുറത്തുവന്നത്.
കൊലപാതകം, മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
