ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരൻ വെടിയേറ്റു മരിച്ചു

SEPTEMBER 1, 2025, 2:28 AM

ഹൂസ്റ്റൺ: ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരന് വെടിയേറ്റു, മരണം. 'ഡോർബെൽ ഡിച്ച്' എന്ന കളി കളിക്കുന്നതിനിടെയാണ് സംഭവം. ഹൂസ്റ്റണിലെ 9700 ബ്ലോക്ക് ഓഫ് റേസിൻ സ്ട്രീറ്റിലെ വീട്ടിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.

ഡോർബെൽ അടിച്ച ശേഷം കുട്ടി വീട്ടിൽ നിന്ന് ഓടുന്നതിനിടെയാണ് വെടിയേറ്റതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കുട്ടികൾ കൂട്ടമായിട്ടാണ് ഈ കളി കളിച്ചിരുന്നത് എന്ന് എൻബിസി അഫിലിയേറ്റ് കെപിആർസി റിപ്പോർട്ട് ചെയ്തു.

വെടിയുണ്ടകൾക്ക് പേരുകളില്ലാത്തതിനാൽ കുട്ടികൾക്ക് ചുറ്റും തോക്കുകൾ ഉണ്ടാകാൻ പാടില്ലെന്ന് അയൽവാസി തെരേസ ജോൺസ് സ്റ്റേഷനോട് പറഞ്ഞു.

vachakam
vachakam
vachakam

നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിങ്‌ഡോങ് ഡിച്ച് പ്രാങ്കുകൾ ടിക്‌ടോക്കിനായി ചിത്രീകരിക്കുന്നതിനിടെ 18 വയസ്സുകാരൻ വിർജീനിയയിൽ വെടിയേറ്റ് മരിച്ചിരുന്നു.

2023ൽ കാലിഫോർണിയയിൽ, ഡിങ്‌ഡോങ് ഡിച്ച് പ്രാങ്ക് കളിച്ച മൂന്ന് കൗമാരക്കാരെ കാർ ഇടിച്ച് കൊലപ്പെടുത്തിയ 45 വയസ്സുകാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഹൂസ്റ്റണിലെ വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

പി പി ചെറിയാൻ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam