ജലവിഭവമന്ത്രി മോന്‍സ് ജോസഫിന് കോട്ടയത്ത് ആവേശോജ്ജ്വല സ്വീകരണം; 'വാട്ടര്‍ സല്യൂട്ടുമായി' പ്രവര്‍ത്തകര്‍

MAY 22, 2026, 9:26 PM

കോട്ടയം: സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ അഡ്വ. മോന്‍സ് ജോസഫിന് കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. കോട്ടയം കോടിമതയില്‍ എത്തിയ മന്ത്രിയെ അദ്ദേഹത്തിന്റെ വകുപ്പിനെ അന്വര്‍ത്ഥമാക്കും വിധം 'വാട്ടര്‍ സല്യൂട്ട്' നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ചേര്‍ന്ന് എതിരേറ്റത്.

ചെണ്ടമേളത്തിന്റെയും പേപ്പര്‍ വിസ്മയത്തിന്റെയും അകമ്പടിയോടെ നടന്ന സ്വീകരണ സമ്മേളനം കോട്ടയത്തിന് ആവേശമായി. യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ വന്‍ ജനവലിയാണ് മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത്. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, വിനു ജോബ് എം.എല്‍.എ, പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.സി തോമസ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ഇ.ജെ ആഗസ്തി, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജോസ്മോന്‍ മുണ്ടയ്ക്കല്‍, എബി പൊന്നാറ്റ്, ജോര്‍ജ് പുളിങ്കാട് തുടങ്ങിയ പ്രമുഖ നേതാക്കള്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. കോട്ടയത്തിനു പുറമെ ചങ്ങനാശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി തുടങ്ങിയ കേന്ദ്രങ്ങളിലും മന്ത്രിക്കായി വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam