കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന പ്രസ്താവനയുമായി സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നും ആണ് സുരേഷ് ഗോപി പറഞ്ഞത്. ഇന്ന് ഓശാന ഞായറിനോട് അനുബന്ധിച്ച് സുരേഷ് ഗോപി പള്ളികൾ സന്ദർശിച്ചു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ക്രൈസ്തവ ദേവാലയങ്ങളും സ്ഥാനാർത്ഥികൾ സന്ദർശിച്ചു. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും വിവിധ സ്ഥാനാർത്ഥികൾ പങ്കെടുത്തു. ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മാത്രമായിരുന്നു മിക്ക സ്ഥാനാർത്ഥികളുടെയും രാവിലത്തെ പര്യടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്