നിലമ്പൂർ: ഇസ്‌ലാമോഫോബിയ വളർത്തുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
മലപ്പുറത്തെ കുറിച്ച് ആർഎസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന അതേകാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്‍എസും അവരുടെ നേതാക്കളും പറയുന്നതിനേക്കാള്‍ കൊടിയ വര്‍ഗീയ വിഷലിപ്തമായ പ്രചാരണങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി നേരിട്ട് നടത്തിയത് മുഖ്യമന്ത്രിയാണ്.
ആർഎസ്എസിനെയും സംഘ്പരിവാറിനെയും വെല്ലുന്ന തരത്തില്‍ അവരുടെ മലപ്പുറം വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സിപിഎമ്മും നേതാക്കളുമാണ്.ഇത് നിലമ്പൂരില്‍ ചര്‍ച്ചാവിഷയമാകും. മുസ്‍ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതും കൊണ്ടുനടക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരുമാണ്.
നിലമ്പൂരില്‍ ബിജെപിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും പോരാട്ടം എല്‍ഡിഎഫ്-യുഡിഎഫ് തമ്മിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?