തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരും കരുനീക്കങ്ങളും ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. ലീഗ് നിലപാട് പരസ്യമാക്കരുതെന്ന് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്. കൂടുതല്‍ ഘടകകക്ഷിളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും മൂന്നുചേരികളും തുടരുകയാണ്.
കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ നീക്കങ്ങള്‍ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശന്‍ പക്ഷവും. ഇതിനിടെ ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം കെ.സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കെ.സി പക്ഷത്തിന്റെ പിന്തുണ ചെന്നിത്തല വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലീം ലീഗ്, സതീശന്‍ അനുകൂല നിലപാട് പരസ്യമായി എടുത്തത് ചെന്നിത്തല, കെ സി പക്ഷങ്ങള്‍ക്ക് കനത്ത ക്ഷീണമായിട്ടുണ്ട്. ഇതില്‍ കെസി, ആര്‍സി പക്ഷത്തിന് കടുത്ത അമര്‍ഷവുമുണ്ട്. വോട്ടെണ്ണല്‍ തീയതി അടുത്തതോടെ കോണ്‍ഗ്രസിനുള്ളില്‍ വമ്പന്‍ നീക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളാണ് തുറന്ന് വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
