പാലക്കാട് പിഷാരടിയെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തി

MARCH 2, 2026, 10:34 PM

പാലക്കാട്: നടൻ രമേഷ് പിഷാരടിയെ പാലക്കാട്  സ്ഥാനാർഥിയാക്കാനുളള നീക്കത്തിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന്  അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിഷാരടി ശക്തനായ സ്ഥാനാർഥിയല്ലെന്നാണ് അഭിപ്രായം.

 ഷാഫി പറമ്പിലിൻ്റെ നോമിനികളെ വീണ്ടും എത്തിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്.

ഷാഫിയുടെ സമ്മർദത്തിന് വഴങ്ങിയാണ് നടനും കോൺഗ്രസ് അനുഭാവിയുമായ രമേശ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനുള്ള നീക്കമെന്നാണ് സൂചന.

vachakam
vachakam
vachakam

 രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിർക്കാനാണ് നീക്കം. ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതാണ് സൂചന.

 ഷാഫി പറമ്പിലിൻ്റെ നോമിനിയായി ഒരു സ്ഥാനാർഥിയെ കൂടി മണ്ഡലത്തിൽ എത്തിക്കുന്നത് ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam