കെഎംസിസിയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം

JUNE 14, 2025, 2:45 AM

കോഴിക്കോട്: മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനും ക്ഷണം. 

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്‌, കോൺഗ്രസ്‌ ജില്ലാ പഞ്ചായത്ത്‌ അംഗം ബോസ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്.

കോഴിക്കോട് തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലാണ് പി വി അൻവർ പങ്കെടുക്കുന്നത്. 

vachakam
vachakam
vachakam

 ജിസിസി - കെഎംസിസി തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയാണ് നാളെ പരിപാടി സംഘടിപ്പിക്കുന്നത്. നാളെ നടക്കുന്ന പരിപാടിയുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിശദീകരിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നും ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam