ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍. സ്വതന്ത്രരായി പറക്കുന്ന പക്ഷികളെക്കുറിച്ച് ട്വീറ്റ് ചെയ്ത തരൂരിനെ ആകാശത്തിലെ കഴുകന്‍മാരെയും പരുന്തുകളെയും സൂക്ഷിക്കണമെന്ന് തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ ടാഗോര്‍ ഓര്‍മിപ്പിച്ചു.
'പറക്കാന്‍ അനുവാദം ചോദിക്കരുത്. പക്ഷികള്‍ക്ക് ഉയരാന്‍ അനുമതി ആവശ്യമില്ല... എന്നാല്‍ ഇന്ന് സ്വതന്ത്രമായി പറക്കുന്ന പക്ഷി പോലും ആകാശം നിരീക്ഷിക്കണം. പരുന്തുകളും കഴുകന്മാരും എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു,' ടാഗോര്‍ എക്‌സിലെ ഒരു പോസ്റ്റില്‍ എഴുതി. 'സ്വാതന്ത്ര്യം സ്വതന്ത്രമല്ല, പ്രത്യേകിച്ച് വേട്ടക്കാര്‍ ദേശസ്‌നേഹം തൂവലുകളായി ധരിക്കുമ്പോള്‍,' എന്നും ടാഗോര്‍ പോസ്റ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനത്തിന് മറുപടിയായി ഒരു പക്ഷിയുടെ ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്ത തരൂര്‍, 'പറക്കാന്‍ അനുവാദം ചോദിക്കരുത്... ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല,' എന്ന് എഴുതിയിരുന്നു. സ്വതന്ത്രമായി നിലപാടുകള്‍ എടുക്കാന്‍ തനിക്ക് സാധിക്കുമെന്നും പാര്‍ട്ടിക്ക് തന്നെ കൂട്ടിലടക്കാനാവില്ലെന്നുമാണ് തരൂര്‍ ഉദ്ദേശിച്ചതെന്നാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?