എസ്എഫ്ഐ ദേശീയ നേതൃത്വത്തെ ഇനി പുതുമുഖങ്ങള്‍ നയിക്കും

JUNE 29, 2025, 9:09 AM

ന്യൂഡല്‍ഹി: എസ്എഫ്ഐ ദേശീയ നേതൃത്വത്തിന് ഇനി പുതുമുഖങ്ങള്‍.  കഴിഞ്ഞ കമ്മിറ്റിയിലെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരായിരുന്ന ആദര്‍ശ് എം സജിയെ പ്രസിഡന്റായും ശ്രീജന്‍ ഭട്ടാചാര്യയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എസ്എഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ആദര്‍ശ് എം. സജി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. 

പശ്ചിമബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജന്‍ ഭട്ടാചാര്യ. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam