'കെ.സി നയിക്കട്ടെ': ഫ്‌ളെക്‌സ് വച്ച സിപിഎം പ്രവര്‍ത്തകന്‍ ക്യാമറയില്‍ കുടുങ്ങി

MAY 10, 2026, 8:17 PM

തൃശൂര്‍: സേവ് കോണ്‍ഗ്രസിന്റെ പേരില്‍ കെ.സി വേണുഗോപാലിന്റെ ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ച് സിപിഎം നേതാവ്. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞതടെയാണ് വിരം പുറത്തായത്. സിപിഎം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം അരവശേരി മുഹമ്മദാണ് സിസിടിവിയില്‍ കുടുങ്ങിയത്.

കഴിഞ്ഞ രാത്രിയാണ് കെ.സി വേണുഗോപാലിന്റെ ഫോട്ടോ പതിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 'കെ.സി നയിക്കട്ടെ' എന്നെഴുതിയ ഫ്‌ലെക്‌സ് ബോര്‍ഡിന്റെ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ബോര്‍ഡ് വയ്ക്കുന്നത് സിസിടിവിയില്‍ തെളിഞ്ഞതോടെ വിവരം പുറത്തറിയുകയായിരുന്നു.

സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam