കോൺഗ്രസിനായി ഗോളടിക്കാൻ ഐ.എം. വിജയൻ എത്തുമോ? നടൻ രമേശ് പിഷാരടിയും പട്ടികയിൽ 

FEBRUARY 8, 2026, 9:28 PM

കൊച്ചി : പ്രശസ്ത ഫുട്ബോളർ ഐ.എം. വിജയനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള സാധ്യത കോൺഗ്രസ് സജീവമായി പരിശോധിക്കുന്നു. വിജയൻ തയ്യാറായാൽ സ്ഥാനാർഥിയാക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.

ചേലക്കര, കോങ്ങാട്, ബാലുശേരി എന്നീ മണ്ഡലങ്ങളിലാണ് ഐ.എം. വിജയനെ പരിഗണിക്കുന്നത്. എന്നാൽ, മത്സരിക്കുന്ന കാര്യത്തിൽ വിജയൻ ഇതുവരെ മനസുതുറന്നിട്ടില്ലെന്നാണ് വിവരം.

അതേസമയം, തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടൻ രമേശ് പിഷാരടിയെ മത്സരിപ്പിക്കുന്നതും കോൺഗ്രസ് സജീവമായി പരിഗണിക്കുന്നുണ്ട്. സിറ്റിങ് എം.എൽ.എ കെ. ബാബുവിന്റെ നിലപാട് തൃപ്പൂണിത്തുറയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും സൂചനകളുണ്ട്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പരിഗണനാപട്ടികയിലുണ്ട്. പീരുമേട്ടിലാണ് അലോഷ്യസ് സേവ്യറിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത പരിശോധിക്കുന്നത്.

സ്ഥാനാർഥി നിർണയത്തിൽ പുതുമുഖങ്ങൾക്കും യുവ നേതാക്കൾക്കും കൂടുതൽ അവസരം നൽകുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam