കോഴിക്കോട്: വി.ഡി സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഖദര്‍ കത്തിക്കുമെന്ന കടുത്ത തീരുമാനവുമായി കോഴിക്കോട് നടുവണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.സി അനീഷ്. പ്രഖ്യാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. വി.ഡി സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഖദര്‍ ഷര്‍ട്ടുകള്‍ ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് കത്തിക്കുമെന്നാണ് പ്രഖ്യാപനം. സതീശന് പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും എം സി അനീഷ്.
നാളെ വി.ഡി സതീശനെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മുന്‍ മെമ്പര്‍ കൂടിയാണ് എം.സി. അനീഷ്. നേതാക്കന്മാരുടെ അഭ്യര്‍ഥന മാനിച്ചാണ് ഒതുങ്ങിനില്‍ക്കുന്നത്. കെ.സി വേണുഗോപാലിന് അനുകൂലമായി പ്രഖ്യാപനം വന്ന് കഴിഞ്ഞാല്‍ ഖദര്‍ ഷര്‍ട്ട് കത്തിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
