കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സി.പി.എമ്മിന്റെ പത്രമായ ഗണശക്തിയില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ പരസ്യം പ്രത്യക്ഷപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രം സഹിതം സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവന്‍ പേജ് പരസ്യവുമായിട്ടാണ് പത്രം ശനിയാഴ്ച പുറത്തിറങ്ങിയത്.
2011-ല്‍ മമതാ ബാനര്‍ജി അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ഗണശക്തിക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വായനശാലകളില്‍ നിന്ന് പത്രം ഒഴിവാക്കുകയും ചെയ്തു. സി.പി.എം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി നേടാന്‍ കഴിഞ്ഞില്ല. പരസ്യം കിട്ടാത്തത് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളെ ഏറെ തളര്‍ത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
