വയനാട്ടിൽ രാഹുൽ ഗാന്ധി, മുരളി തൃശൂരിൽ, കെ.സി ആലപ്പുഴയിൽ; കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

MARCH 8, 2024, 7:37 PM

ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.  ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി.

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ്  മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.  

vachakam
vachakam
vachakam

കോൺഗ്രസ് സ്ഥാനാർത്ഥികൾ 

തിരുവനന്തപുരം  ശശി തരൂർ

ആറ്റിങ്ങൽ അടൂർ പ്രകാശ്

vachakam
vachakam
vachakam

മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട ആന്റോ ആന്റണി

ആലപ്പുഴ കെ.സി വേണുഗോപാൽ

vachakam
vachakam
vachakam

എറണാകുളം ഹൈബി ഈഡൻ

ഇടുക്കി ഡീൻ കുര്യാക്കോസ്

ചാലക്കുടി ബെന്നി ബഹ്നാൻ

തൃശൂർ കെ.മുരളീധരൻ 

പാലക്കാട് വി. കെ ശ്രീകണ്ഠൻ 

ആലത്തൂർ രമ്യ ഹരിദാസ്

കോഴിക്കോട് എം കെ രാഘവൻ 

വടകര ഷാഫി പറമ്പിൽ

കണ്ണൂർ കെ.സുധാകരൻ 

വയനാട് രാഹുൽ ഗാന്ധി

കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam