സിസിടിവി ക്യാമറകളടക്കം കൃത്യമായി പ്രവര്‍ത്തിച്ചിട്ടില്ല; പുതുപ്പള്ളിയിലെ ഇവിഎമ്മില്‍ ആശങ്ക അറിയിച്ച് ചാണ്ടി ഉമ്മന്‍

APRIL 27, 2026, 1:38 AM

കോട്ടയം: പുതുപ്പള്ളിയിലെ ഇവിഎമ്മില്‍ ആശങ്ക അറിയിച്ച് ചാണ്ടി ഉമ്മന്‍. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രധാന ആരോപണം. മാധ്യമങ്ങളോട് സംസാരിക്കുവെയാണ് അദേഹം തന്റെ ആശങ്ക അറിയിച്ചത്.

സ്‌ട്രോങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ അപാകതകള്‍ ഉണ്ടായിരുന്നു. പരാതി നല്‍കിയതിന് ശേഷമാണ് ഇതില്‍ നടപടിയുണ്ടായതെന്നും അദേഹം പറഞ്ഞു. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഒരേ ഹാളില്‍ വെച്ചിരിക്കുന്നത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മറ്റ് പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള പ്രചാരണ ഗാനങ്ങളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനെയും ചാണ്ടി ഉമ്മന്‍ ന്യായീകരിച്ചു. ഇത്തരം പ്രചാരണങ്ങളില്‍ തെറ്റില്ലെന്നും തന്റെയും ഹൈബി ഈഡന്റെയും പേരിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam