തിരുവനന്തപുരം: 15 നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥി ചിത്രം തെളിയുന്നു. സ്ഥാനാർഥി പട്ടികയിൽ ധാരണയായി എന്ന വിവരമാണ് പുറത്തുവരുന്നത്.
രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. എം.ടി. രമേശ് തൃശൂരിൽ നിന്നും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നും ജനവിധി തേടും. അതേസമയം, ചെങ്ങന്നൂർ, കായകുളം, പാലക്കാട് സീറ്റുകളിൽ ശോഭ സുരേന്ദ്രൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്.
കാട്ടക്കടയിൽ പി.കെ. കൃഷ്ണദാസിന് പകരം പുതുമുഖം മത്സരിക്കുമെന്നാണ് റിപ്പോർട്ട്. വട്ടിയൂർകാവ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ അപ്രതീക്ഷ സ്ഥാനാർഥി വന്നേക്കും.
തൃപ്പൂണിത്തുറ സീറ്റിൽ മത്സരിക്കാൻ അവകാശവാദമുന്നയിച്ച് കൂടുതൽ ബിജെപി നേതാക്കളും അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവായ ശിവശങ്കർ, മേജർരവി, പ്രാദേശിക നേതാവ് ശ്രീകുട്ടൻ, സംസ്ഥാന നേതാവ് സിന്ധുമോൾ എന്നിവരാണ് സീറ്റിനായി രംഗത്തെത്തിയത്.
ബിഡിജെഎസിന് 5 ഇടത്ത് സീറ്റ് നൽകാൻ തീരുമാനമായിട്ടുണ്ട്. ട്വൻ്റി 20 രണ്ടിടങ്ങളിൽ മത്സരിക്കും. കുന്നത്തുനാടിന് പുറമേ മൂവാറ്റുപുഴയിലാണ് ട്വൻ്റി 20 മത്സരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും