കൊല്ലം: ഏതൊക്കെ താരസ്ഥാനാർത്ഥികളെ മുന്നണികൾ കളത്തിലിറക്കുമെന്ന അഭ്യൂഹങ്ങൾ തുടരുകയാണ്.
ഇതിനിടയിൽ ബിഗ് ബോസ് മലയാളം താരം റോബിന്‍ രാധാകൃഷ്ണന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് വിവരം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാപ്പം നില്‍ക്കുന്ന ചിത്രവും മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്ന വാര്‍ത്തയും റോബിന്‍ തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ അഭ്യൂഹം ശക്തിപ്പെട്ടു.
റോബിനെ പിന്തുണച്ച് 'ആര്‍എസ്എസ് തിരുവനന്തപുരം' എന്ന പേജും രംഗത്തുവന്നു. രാജീവ് ചന്ദ്രശേഖറിനോപ്പമുള്ള റോബിന്‍ രാധാകൃഷ്ണന്റെ ചിത്രം പങ്കുവെച്ച് പൂര്‍ണ പിന്തുണയെന്ന് ആര്‍എസ്എസ് അനുകൂല പേജ് കമന്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
