ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെന്ന് രാഹുല്‍ ഗാന്ധി. മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അര്‍ഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേതാക്കള്‍ ഒന്നിച്ചുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നേതാക്കള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട രാഹുല്‍, ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാന്‍ഡ് ഒന്നടങ്കം ചോദിക്കുകയും ചെയ്തു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
