അഖിൽ മാരാർ ട്വന്റി -20യിലേക്ക്; കൊട്ടാരക്കയിൽ സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്

FEBRUARY 18, 2026, 11:23 PM

 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൊതുജനസമ്മതിയുള്ള സർപ്രൈസ് സ്ഥാനാർത്ഥികളെ കളത്തിലിറക്കാൻ കാത്തിരിക്കുകയാണ് വിവിധ പാർട്ടികൾ. 

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാകുന്നത് ഔദ്യോ​ഗികമാകുന്നത് വരെ പല ഊഹാപോഹങ്ങളും പ്രചരിക്കും. അത്തരത്തിൽ അഖിൽ മാരാരുമായി ബന്ധപ്പെട്ട വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്  അഖിൽ മാരാരുമായി  ബിജെപി ചർച്ച നടത്തിയേക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ട്വന്റി-20 സ്ഥാനാർഥിയായി അഖിൽമാരാർ കൊട്ടാരക്കരയിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.  

vachakam
vachakam
vachakam

ബിജെപി സംസ്ഥാനത്തെ വിജയസാധ്യത കണക്കിലെടുത്ത് നടത്തിയ സർവേയിൽ പ്രധാനമായും ഉയർന്നുവന്നത് അഖിൽ മാരാറിന്റെ പേരായിരുന്നു. 

 ബിജെപി സ്ഥാനാർഥിയായി മത്സരിച്ചാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. എന്നാൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് അഖിൽ മാരാർ നിഷേധിക്കുകയും ട്വന്റി – ട്വന്റിയുടെ ഭാഗമാകാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സാബു എം ജേക്കബുമായി ചർച്ചനടത്തിയത്. രണ്ട് ദിവസത്തിനകം അഖിൽ മാരാർ ട്വന്റി -ട്വന്റിയുടെ ഭാഗമായേക്കുമെന്നാണ് സൂചന. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam