നിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിൽ മുന്നണികൾക്കും സ്ഥാനാർഥികൾക്കും പ്രാധാന്യമില്ലെന്ന് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ.
മുന്നണി രാഷ്ട്രീയത്തിന് നിലമ്പൂരിൽ ഒരു പ്രാധാന്യവുമില്ല. പിണറായിസത്തിനെതിരെ പോരാട്ടം ജനങ്ങളും പിണറായിയും തമ്മിലാണ്. മലയോര വിഷയത്തിനും പിണറായിസത്തിനുമെതിരെ ആരാണോ ശക്തമായ നിലപാട് എടുത്തത് അവരോടൊപ്പം നാട്ടുകാർ നിൽക്കുമെന്ന് അൻവർ പറഞ്ഞു.
മലയോര ജനതയുടെ പ്രശ്നങ്ങളിൽ ആത്മാർഥത കാണിച്ചവരോടൊപ്പം ജനം നിൽക്കും. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തുള്ള മന്ത്രിമാരുൾപ്പെടെയുള്ളവരുടെ പ്രചാരണം ജനങ്ങളുടെ സ്വൈര്യജീവിതം ഇല്ലാതാക്കിയെന്നും അൻവർ പറഞ്ഞു.
'എത്ര മന്ത്രിമാർ വന്നാലും മറ്റന്നാൾ എല്ലാവരും പോകുമെന്ന് ജനങ്ങൾക്കറിയാം. മനുഷ്യരെ ശല്യപ്പെടുത്തുകയാണ്. പൊതുജനം കഴുതയാണെന്ന സമവാക്യം മാറ്റിയെഴുതുന്ന ചരിത്രമാണ് നിലമ്പൂർ സൃഷ്ടിക്കാൻ പോകുകയെന്നും' അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?