തിരുവനന്തപുരം: സഹോദരങ്ങൾ തമ്മിലുള്ള വാക്കു തർക്കത്തിൽ വിഴിഞ്ഞത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമൻ (38)ആണ് കൊല്ലപ്പെട്ടത്. ബാറിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ബാറിൽ രണ്ട് സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമൻ ഇടപെടുകയായിരുന്നു.
ഒടുവിൽ സഹോദരങ്ങൾ ചേർന്ന് സുമനെ മർദിക്കുകയായിരുന്നു. ആദ്യം ബാറിൽ വെച്ചും പിന്നീട് റോഡിൽ വെച്ചുമാണ് യുവാക്കൾ മർദിക്കുന്നത്. അവശ നിലയിലായ സുമനെ റോഡിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞു.
ഇതിനിടെ അതുവഴി വന്ന കാർ യാത്രികൻ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറിൽ ഉള്ളവർ നോക്കിനിൽക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുദ്ധസാഹചര്യത്തിലും ഇറാന്റെ ലോകകപ്പ് പങ്കാളിത്തം ഉറപ്പ്; മത്സരങ്ങൾ അമേരിക്കയിൽ തന്നെ നടക്കുമെന്ന് ഫിഫ
അമിതമായി മദ്യം നൽകി; വീണ് പരിക്കേറ്റ യാത്രക്കാരിക്ക് കാർണിവൽ ക്രൂയിസ് 3 ലക്ഷം
വരുമാന പ്രതിസന്ധി: ആഡംബര വീടുകൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ ന്യൂയോർക്ക് ഗവർണർ
ക്യൂബയിൽ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു: പെന്റഗൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്