കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കാമോ? സ്വര്‍ണനാണയം സമ്മാനം നേടാം

AUGUST 11, 2025, 8:25 PM

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. 

പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. 

ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. 

vachakam
vachakam
vachakam

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി  ആഗസ്റ്റ് 18-ന് വൈകുന്നേരം അഞ്ചുമണി. വിജയിക്ക് മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ഫോണ്‍: 0477-2251349.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam