വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടികയറി

AUGUST 12, 2025, 1:47 AM

സാൻഫ്രാൻസിസ്‌കൊ: വിശുദ്ധ കന്യക മറിയാമിന്റെ നാമത്തിൽ സ്ഥാപിതമായ സാൻഫ്രാൻസിസ്‌കൊ സെന്റ്‌മേരീസ് പള്ളിയിൽ ആണ്ട്‌തോറും നടത്തിവരാറുള്ള വിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഗസ്റ്റ് 16,17 (ശനി, ഞായർ) തിയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ഈ വർഷത്തെ പെരുന്നാളിന്റെ കൊടികയറ്റം ആഗസ്റ്റ് 10-ാം തിയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം വികാരി റവ. ഫാദർ തോമസ് കോര നിർവ്വഹിച്ചു.

മരിച്ച് ഗത്സമൻ തോട്ടത്തിൽ അടക്കം ചെയ്യപ്പെട്ട കന്യക മറിയാമിന്റെ ശരീരം അവളുടെ പുത്രന്റെ കല്പന പ്രകാരം മൂന്നാം ദിവസം മാലാഖമാരാൽ ഉയരത്തിലേക്ക് എടുക്കപ്പെട്ടു. ഇതിന്റെ ഓർമ്മപ്പെരുന്നാൾ എല്ലാ വർഷവും ആഗസ്റ്റ് 15ന് എല്ലാ പള്ളികളിലും ആഘോഷിച്ച് വരുന്നു.
സാൻഫ്രാൻസിസ്‌കൊ പള്ളിയിൽ വച്ച് നടക്കുന്ന ഈ പെരുന്നാളിലേക്ക് വികാരി റവ. ഫാദർ തോമസ് കോര, വൈസ് പ്രസിഡന്റ് ജോയി ഫിലിപ്പ്, സെക്രട്ടറി റോഷൻ ഫിലിപ്പ്, ട്രസ്റ്റി ആൻഡ്രു വർഗീസ്, കമ്മിറ്റി അംഗങ്ങളായ സൗമ്യ സാമുവേൽ, ബിജോയി വർഗീസ്, ജേക്കബ് ആൻഡ്രൂസ് എന്നിവർ എല്ലാ ഭക്ത വിശ്വാസികളേയും ഈ പെരുന്നാളിലേക്ക് ഹൗദയംഗമായി സ്വാഗതം ചെയ്യുന്നു.

അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ വർഗീസ് പാലമലയിൽ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam