ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്.
ഇന്നലെ രാവിലെ മുതൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസിൽ പരാതി നൽകിയത്. മട്ടാഞ്ചേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്.
നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടിൽ വന്നു നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് രണ്ട് മാസം മുൻപ് തിരികെ പോയത്.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. മൂന്ന് കുട്ടികൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്