ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെക്കുറിച്ചുള്ള തന്റെ തുറന്ന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും ട്രംപ് വിശേഷിപ്പിച്ചത് 'ശക്തരും ബുദ്ധിമാന്മാരുമായ നേതാക്കള്‍' എന്നാണ്. ട്രംപിന്റെ ഈ വാക്കുകള്‍, പാശ്ചാത്യ രാജ്യങ്ങള്‍ പതിവായി വിമര്‍ശിക്കുന്ന ഈ നേതാക്കളുടെ ശക്തിയും തന്ത്രപരമായ കഴിവും എത്രത്തോളം വലുതാണെന്ന് അടിവരയിടുന്നു.
പുടിനും ഷിയും ഗൗരവമുള്ളവര്‍
ലോകത്തിലെ രണ്ട് പ്രമുഖ നേതാക്കളില്‍ ആരെയാണ് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതെന്ന് ചോദിച്ചപ്പോള്‍ ട്രംപ് ഇരുവര്‍ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ട് പറഞ്ഞത്, രണ്ട് പേരും മിടുക്കരും ശക്തരുമായ നേതാക്കളാണെന്നാണ്. ട്രംപിന്റെ വാക്കുകളില്‍, പുടിനും ഷിയും കേവലം രാഷ്ട്രീയ കളിക്കാരല്ല, എല്ലാ വിഷയങ്ങളെയും അതീവ ഗൗരവത്തോടെ കാണുന്ന നേതാക്കളാണവര്‍. ഈ പ്രസ്താവന, ആഗോളതലത്തില്‍ ഈ രണ്ട് നേതാക്കളും കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഗൗരവവും അവരുടെ ഉയര്‍ന്ന നയതന്ത്രപരമായ ബുദ്ധിയും വ്യക്തമാക്കുന്ന ഒന്നാണ്.
റഷ്യയുടെയും ചൈനയുടെയും നേതൃത്വപരമായ കരുത്തിനെ അംഗീകരിക്കുന്ന ട്രംപിന്റെ ഈ സമീപനം, നിലവിലെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ശത്രുതാപരമായ നിലപാടുകളില്‍ നിന്നുള്ള ഒരു വ്യതിയാനമായി കണക്കാക്കാം.
ഷിയുമായുള്ളത് തന്ത്രപരമായ സൗഹൃദം
ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്, തങ്ങള്‍ വളരെ നന്നായി പെരുമാറുന്നു. എപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹം ശക്തനായ ഒരു മനുഷ്യനും വളരെ ശക്തനായ നേതാവുമാണെന്നായിരുന്നു. കോവിഡ്-19 പാന്‍ഡെമിക് കാലത്തെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തങ്ങളുടെ ബന്ധം അത് കഴിയുന്നത്ര മികച്ചതായി തുടര്‍ന്നു എന്നും ട്രംപ് വാദിച്ചു.
ചൈനയുമായുള്ള താരിഫ് യുദ്ധത്തെ ട്രംപ് ന്യായീകരിച്ചത്, അത് തന്ത്രപരവും താല്‍ക്കാലികവുമാണ് എന്നായിരുന്നു. എന്നാല്‍ ചൈനയെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ഒരു നടപടിയായിരുന്നു ഈ താരിഫ് യുദ്ധം എന്നായിരുന്നു പൊതുവായ നിഗമനം. ചൈനയെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുന്നതിന് പകരം, സന്തുലിതമായ ഒരു വ്യാപാര അന്തരീക്ഷം സ്ഥാപിക്കുകയാണ് തന്റെ സമീപനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ദക്ഷിണ കൊറിയയില്‍ ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ 10 ശതമാനം കുറച്ച് 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കാന്‍ ട്രംപ് നിര്‍ബന്ധിതനായി. ഈ നടപടി, അമേരിക്കയുടെ മുന്‍ നിലപാടിലെ അനാവശ്യ കാര്‍ക്കശ്യം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച നടപടിയുടെ ലക്ഷണമെന്നാന്ന് ട്രംപ് വിശേഷിപ്പിച്ചത്. ചൈനയുമായുള്ള സൗഹൃദപരവും എന്നാല്‍ തന്ത്രപരവുമായ ഒരു വ്യാപാരബന്ധം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പ്രകടിപ്പിച്ച ഈ നീക്കം, ചൈനീസ് വിപണിയുടെ പ്രാധാന്യവും ചൈനീസ് നേതൃത്വത്തിന്റെ നയതന്ത്രപരമായ സ്വാധീനവും അംഗീകരിക്കുന്നതിന് തുല്യമാണ്.
ലോകത്തിലെ പ്രബല ശക്തികളായ റഷ്യയുടെയും ചൈനയുടെയും നേതാക്കളെ കരുത്തരായ വ്യക്തികളായി ട്രംപ് അംഗീകരിക്കുന്നത്, ഈ ശക്തികള്‍ക്ക് ആഗോള നയതന്ത്രത്തില്‍ എത്രത്തോളം ആഴത്തിലുള്ള സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നു. ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പേരില്‍ ബൈഡന്‍ ഭരണകൂടത്തെയാണ് ട്രംപ് വിമര്‍ശിക്കുന്നത്. അത് റഷ്യന്‍-ചൈനീസ് നേതൃത്വത്തെ അദ്ദേഹം ട്രംപ് തുല്യശക്തിയോടെ കാണുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ശക്തരായ നേതാക്കളുമായി സംയമനത്തോടും തന്ത്രപരമായും ഇടപെടുന്ന ഒരു സമീപനമാണ് ആഗോള സമാധാനത്തിന് ആവശ്യമെന്നും ട്രംപ് തന്നെ സമ്മതിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
