വിസ്മയ നടനം - അധ്യായം - 12 അയ്യർ ദി ഗ്രേറ്റിന്റെ ദോശക്കഥയും തല്ലുകൊള്ളിത്തരങ്ങളും

NOVEMBER 11, 2026, 1:11 AM

ചെന്നൈ നഗരത്തിലെ ഒരു കൊച്ചു മുറിയിൽ, സിനിമയെന്ന വലിയ സ്വപ്‌നവും നെഞ്ചിലേറ്റി നടക്കുന്ന രണ്ട് യുവാക്കൾ  മോഹൻലാലും പ്രിയദർശനും. പ്രതിഭയുണ്ടായിട്ടും പ്രതിസന്ധികൾ മാത്രം ബാക്കിയായ ഒരു കാലഘട്ടത്തിലാണ് അവർ. ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ അവർ കണ്ടെത്തിയ വഴി തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ചായക്കടക്കാരന്റെ ഭാഗ്യവും തങ്ങളുടെ ഭാവിയും മാറ്റിമറിക്കാൻ പോകുന്ന ഒരു പുതിയ തന്ത്രത്തിന് അവർ രൂപം നൽകുന്നു. ഇതിനായി അവർ ചെന്നൈയിലെ ആർട്ടിസ്റ്റ് ആർ.കെ. രാധാകൃഷ്ണന്റെ സങ്കേതത്തിലേക്ക് തിരിക്കുകയാണ്. 


'അല്ല... ഇതിപ്പോ എന്തിനാ ആർ.കെ.യെ കാണുന്നത്?' ശങ്കരാടി സംശയത്തോടെ ചോദിച്ചു.

'അത് പിന്നെ... ഞങ്ങൾക്ക് ഒരു കാര്യം സാധിക്കാനുണ്ടായിരുന്നു,' ശങ്കരാടിയുടെ കട്ടിലിൽ ഇരുന്നുകൊണ്ട് ലാൽ പറഞ്ഞു.

vachakam
vachakam
vachakam

അപ്പോഴേക്കും ആർ.കെ. അവിടെയെത്തി. അദ്ദേഹത്തെ കണ്ടയുടൻ ലാൽ ചാടിയെഴുന്നേറ്റ്, രണ്ടു കൈകളും കൂപ്പി വിനയത്തോടെ പറഞ്ഞു: 

'രാധാകൃഷ്ണൻ ചേട്ടൻ രക്ഷിക്കണം. ഞങ്ങൾ ഒരു കടുപ്പമേറിയ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്. അതുകൊണ്ട് ഒരു ബോർഡ് എഴുതിത്തന്ന് ഞങ്ങളെ സഹായിക്കണം.'

ആർ.കെ. കൗതുകത്തോടെ ചോദിച്ചു: 'ബോർഡോ... അതെന്തിനാ?'

vachakam
vachakam
vachakam

'ഞങ്ങൾക്ക് ഇതിൽ നിന്നൊന്ന് രക്ഷപ്പെടണം... കൂട്ടത്തിൽ സ്വാമീസ് ലോഡ്ജിനടുത്തുള്ള ഒരു ചായക്കടക്കാരൻ കൂടി രക്ഷപ്പെടുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ ചേട്ടാ..!'

മോഹൻലാൽ പറഞ്ഞുതീരും മുൻപേ രാധാകൃഷ്ണൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ശെടാ.. ഇവൻ ആളൊരു കോമഡി താരം ആകാനുള്ള എല്ലാ ലക്ഷണവും ഉണ്ടല്ലോ ശങ്കരാടി ചേട്ടാ..'

'ഇവൻ ഒരു ഗുരുത്വമുള്ളവനാണ്... പക്ഷേ, മറ്റവനെ എനിക്ക് അത്ര പിടിച്ചിട്ടില്ല,' ശങ്കരാടിയുടെ ഈ വാക്കുകൾ കേട്ട് പ്രിയദർശൻ ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു.

vachakam
vachakam
vachakam

'അതുപോട്ടെ, ബോർഡിൽ എന്താണ് എഴുതേണ്ടത്?' രാധാകൃഷ്ണൻ ചോദിച്ചു.

'അത് മറ്റൊന്നുമല്ല, തമിഴിൽ എഴുതിത്തരണം. 'പാചകവിദഗ്ദ്ധൻ പാലക്കാട് മണി ശങ്കരയ്യരുടെ മേൽനോട്ടത്തിൽ ചുടുകട്ടകളിൽ നിന്നെടുത്ത സ്വാദിഷ്ടമായ വിവിധയിനം ദോശകൾ. ഇന്നത്തെ സ്‌പെഷ്യൽ!''

ലാൽ ഇത്രയും പറഞ്ഞുതീർന്നപ്പോഴേക്കും അവിടെ വീണ്ടും കൂട്ടച്ചിരി ഉയർന്നു.

'പാലക്കാട് മണി ശങ്കര അയ്യരോ? അതാരാണ്?' ശങ്കരാടി വീണ്ടും സംശയത്തോടെ ചോദിച്ചു.

'ആർക്കറിയാം!' മോഹൻലാൽ കണ്ണ് ഇറുക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി.

ആർ.കെ. പിന്നീട് ഒന്നും പറയാതെ ആ ദൗത്യം ഏറ്റെടുത്തു. കട്ടിയുള്ള ഒരു പോസ്റ്റർ പേപ്പറിൽ അദ്ദേഹം മനോഹരമായ അക്ഷരങ്ങളിൽ എഴുതിത്തടുങ്ങി. ഇടയ്ക്ക് അദ്ദേഹം ലാലിനോട് ചോദിച്ചു: 'അല്ല ലാൽ, ഇപ്പോൾ അഭിനയം നിർത്തിയോ?'

'ഹേയ്... എന്റെ പൊന്നു രാധാകൃഷ്ണൻ ചേട്ടാ... അതിനു മുൻപ് ഒന്ന് നിലയുറപ്പിച്ചു

പിടിച്ചുനിൽക്കണ്ടേ? വല്ല ചാൻസും ഒത്തുവരികയാണെങ്കിൽ എന്റെ കാര്യം മറക്കരുതേ,' ലാൽ തന്റെ ആഗ്രഹം പങ്കുവെച്ചു.

ഒടുവിൽ പോസ്റ്ററും ചുരുട്ടി പ്രിയനും ലാലും ആർ.കെ.യുടെ സങ്കേതത്തിൽ നിന്നും പടിയിറങ്ങി.

അവർ നേരെ നടന്നത് ആ ദോശക്കടയിലേക്കാണ്. യാത്രയ്ക്കിടയിൽ പ്രിയൻ ലാലിനോട് കുറച്ചൊരു അമർഷത്തോടെ ചോദിച്ചു: 'നീയിത് എന്താണ് ഭാവിക്കുന്നത്? ഈ തല്ലുകൊള്ളിത്തരത്തിനൊന്നും എന്നെ കൂട്ടുകിട്ടില്ല.'

'ഡേയ്... ഞാൻ ഒരു ഗുരുത്വമുള്ളവനാണെന്ന് ശങ്കരാടി ചേട്ടൻ പറഞ്ഞത് നീയും കേട്ടതാണല്ലോ. മാത്രമല്ല, നിന്നെ കൂടെ കൊണ്ടുനടന്നാലാണ് തല്ലുകിട്ടുകയെന്നും മൂപ്പർ പറഞ്ഞില്ലേ... ഞാൻ പറയുന്നതുകേട്ട് അനുസരണയോടെ നിന്നാൽ നിനക്കും രക്ഷപ്പെടാം. മനസ്സിലായോ?'
ലാലിന്റെ ആ വാക്കുകൾ കേട്ടതോടെ പ്രിയദർശന് ദേഷ്യം ഇരച്ചുകയറി.

പക്ഷേ, ദേഷ്യമെല്ലാം ഉള്ളിലൊതുക്കി അയാൾ ലാലിനൊപ്പം നടന്നു. പോകുന്ന വഴിക്ക് കണ്ട ഒരു ക്ഷേത്രത്തിൽ അവർ കയറി തൊഴുതു. അവിടെ വെച്ച് ലാൽ ചന്ദനം അരച്ചതും ഭസ്മവും കുങ്കുമവുമെല്ലാം എടുത്ത് പ്രിയദർശന്റെ നെറ്റിയിലും കഴുത്തിലുമൊക്കെ വാരിപ്പൂശി. പ്രിയൻ ശക്തമായി എതിർക്കാൻ നോക്കിയെങ്കിലും ലാൽ വിട്ടുകൊടുത്തില്ല. അത്രയും പോരാഞ്ഞ്, അമ്പലത്തിന് പുറത്തിറങ്ങി ഒരു പൂണൂൽ കൂടി വാങ്ങി പ്രിയനെ ധരിപ്പിച്ചു.

ഇരുവരും തിരികെ ഹോട്ടലിലെത്തിയപ്പോൾ മുതലാളി അവരെത്തന്നെ കാത്തിരിക്കുകയായിരുന്നു. ചെന്നപാടേ, ആർ.കെ.യെക്കൊണ്ട് എഴുതിച്ച ആ ബോർഡ് അവർ മുതലാളിയെ കാണിച്ചു. കൗതുകത്തോടെ അതിലെ എഴുത്ത് വായിച്ച ശേഷം അയാൾ ആകാംക്ഷയോടെ ചോദിച്ചു: 'മണി ശങ്കര അയ്യർജി എപ്പോഴാണ് വരുന്നത്?'

'മണി ശങ്കര അയ്യരോ...! ഹായ്, അതല്ലേ ഈ നിൽക്കുന്നത്!' പ്രിയദർശനെ ചൂണ്ടിയാണ് ലാൽ ഇത് പറഞ്ഞത്.

മുതലാളി അമ്പരപ്പോടെ പ്രിയദർശന് മുന്നിൽ കൈകൾ കൂപ്പി നിന്നു. വേഷപ്പകർച്ച കണ്ട് പ്രിയനാകട്ടെ, ഒന്നും പറയാനാകാതെ മിഴിച്ചു നിൽക്കുകയാണ്!

'മ്ഹാ... നമുക്ക് അത്യാവശ്യമായി കുറേ സാധനങ്ങളൊക്കെ വാങ്ങണം. പിന്നെ ഹോട്ടലും പരിസരവും മൊത്തത്തിലൊന്ന് ക്ലീൻ ചെയ്യണം,' ലാൽ ഓർമ്മിപ്പിച്ചു.

'അങ്ങനെയൊക്കെയാണെങ്കിൽ എന്റെ മകളെ ഇന്ന് ഞാൻ പഠിക്കാൻ വിടുന്നില്ല. അമ്മയും മകളും കൂടി ഇവിടെയെല്ലാം വൃത്തിയാക്കിക്കൊള്ളും...! വേണമെങ്കിൽ അപ്പുറത്തെ വീട്ടിൽ താമസിക്കുന്ന എന്റെ അനിന്തരവളെക്കൂടി ഒരു കൈ സഹായത്തിന് വിളിക്കാം എന്താ പോരേ...?' മുതലാളി ആവേശത്തോടെ പറഞ്ഞു.

'അതുമതി... ധാരാളം മതി.'

ഇതും പറഞ്ഞ് ഭക്ഷണം കഴിക്കാനായി ലാലിനെയും പ്രിയനെയും കടയുടമ അകത്തേക്ക് ക്ഷണിച്ചു.

'അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ലല്ലോ' എന്ന് പകുതി ആത്മാർത്ഥതയോടെ പറഞ്ഞ് ഇരുവരും അദ്ദേഹത്തോടൊപ്പം അകത്തേക്ക് നടന്നു.

(തുടരും...)

ജോഷി ജോർജ്

കഥ ഇതുവരെ

വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ

https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal

വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്‌
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments

വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും

https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop

വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്‌
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema

വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam

വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer

വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്‌സ് വിപ്ലവവും
https://vachakam.com/article/vismayanadanam-chapter-7-the-treachery-of-the-second-year-exam-and-the-commerce-revolution-at-muttada-college

വിസ്മയ നടനം - അധ്യായം 8 - കോവളത്തെ 'കൃഷ്ണചന്ദ്രനും' കാപട്യം പൊളിഞ്ഞ ഓട്ടോഗ്രാഫും
https://vachakam.com/article/vismayanatanam-chapter-8-the-krishnachandran-of-kovalam-and-the-autograph-exposed-as-a-sham

വിസ്മയ നടനം - അധ്യായം 9 - സ്വാമീസ് ലോഡ്ജിലെ 'ലാലേട്ടൻ' തന്ത്രവും പ്രിയന്റെ പെരുവഴി പേടിയും!
https://vachakam.com/article/vismayanatanam-chapter-9-the-lalettan-ruse-at-swamis-lodge-and-priyans-fear-of-being-left-stranded

വിസ്മയ നടനം - അധ്യായം 10 - മോഹൻ ലാലിന്റെ 'തകർപ്പൻ' ഐഡിയയും പ്രിയന്റെ നെഞ്ചിടിപ്പും!
https://vachakam.com/article/vismayanatanam-chapter-10-mohanlals-brilliant-idea-and-priyans-racing-heart

വിസ്മയ നടനം - അധ്യായം 11 - സിനിമ വെല്ലുന്ന ലോഡ്ജ് ജീവിതം: ലാലും പ്രിയനും പിന്നെ ശങ്കരാടിയുടെ ദേഷ്യവും..!
https://vachakam.com/article/vismayanatanam-chapter-11-lodge-life-that-rivals-cinema-lal-priyan-and-the-anger-of-sankaradi


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam