കൊടകര കള്ളപ്പണക്കേസ്; സിപിഎം- ബിജെപി ബാന്ധവം വ്യക്തമാകുന്നുവെന്ന്  വിഡി സതീശൻ

NOVEMBER 1, 2024, 1:01 PM

 കോഴിക്കോട്: കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

 കേരള പൊലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. 

 പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മും ബിജെപിയും അപരൻമാരെ നിർത്തിയത് പരസ്പര ധാരണയുടെ തെളിവാണ്.

vachakam
vachakam
vachakam

മുരളീധരൻ വിഷയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യം പുറത്ത് പറയുന്നില്ല. പര്യടനത്തെക്കുറിച്ച് പാർട്ടി നേതാക്കൾക്ക് 17 ന് വൈകീട്ട് തന്നെ അറിയിപ്പ് കൊടുത്തിരുന്നു. മുരളീധരൻ അടക്കം അറിയിപ്പ് കൊടുത്തിരുന്നു.

പാലക്കാട് നിന്ന് പാർട്ടി വിട്ട പ്രാദേശിക നേതാക്കളെ തനിക്ക് അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. കെ മുരളീധരൻ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ വേണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam