കാഫിർ സ്‌ക്രീൻ ഷോട്ട്; അന്വേഷണ പുരോഗതി അറിയിക്കാൻ പൊലീസിന് സമയം അനുവദിച്ച് കോടതി

NOVEMBER 22, 2024, 5:42 PM

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ സമയം അനുവദിച്ച് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കേസ് ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കാൻ രാവിലെ മജിസ്‌ട്രേറ്റ് എ എം ഷീജ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സാവകാശം തേടിയതോടെ കോടതി കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ഈ മാസം 25-ാം തീയതി വരെയാണ് സമയം അനുവദിച്ചത്. 

 വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതിക്ക് പുറമേ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം സംബന്ധിച്ച രേഖകളും സമർപ്പിക്കാൻ കോടതി രാവിലെ നിർദേശിച്ചിരുന്നു.

vachakam
vachakam
vachakam

വൈകിട്ട് ഹാജരാക്കാം എന്നായിരുന്നു പൊലീസിന്റെ മറുപടി. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ അന്വേഷണ സംഘം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam