തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഫെബ്രുവരിയിൽ നടത്തുന്ന അന്തർദേശീയ കോൺഫെറെൻസിന്റെ ഭാഗമായി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി ചാറ്റ്‌ബോട്ട് ചലഞ്ച് സംഘടിപ്പിക്കുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രായോഗിക ചാറ്റ്‌ബോട്ട് നിർമ്മിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ കോഡിങ് കഴിവുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലുള്ള പരിചയവും പരിശോധിക്കുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം.
ആറ് മണിക്കൂറാണ് ചാറ്റ്‌ബോട്ട് നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഒരു ടീമിൽ നാല് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഫെബ്രുവരി 9 ന് നടക്കുന്ന മത്സരത്തിന് മാർ തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് വേദിയാകും.
രജിസ്ട്രേഷന് കോൺഫറൻസ് വെബ്സൈറ്റ് www.etis-2025.org സന്ദർശിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്