പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിച്ച ലോഡ്ജിൽ നടത്തിയ പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് എസ് പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ പിണറായി വിജയനെതിരെയും പൊലീസിനെതിരെയും അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ.
വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത് എന്നും പൊലീസുകാർ നാറികൾ എന്നുമായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎഐഎമ്മിന് നേരെയും കടുത്ത അധിക്ഷേപം സുധാകരൻ തൊടുത്തുവിട്ടു. കൈവിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ കെ സുരേന്ദ്രന്റെ കള്ളപ്പണക്കേസ് ഒത്തു തീർപ്പാക്കിയത് എന്ന അധിക്ഷേപ പരാമർശവും സുധാകരൻ ഉന്നയിച്ചു.
സോറി പോലും പറയാൻ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സുധാകരൻ പറഞ്ഞുതുടങ്ങിയത്.
ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും ഈ സംഭവത്തെ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു. പോലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികൾ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുൽ നേടിക്കഴിഞ്ഞുവെന്നും സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്