തിരുവനന്തപുരം: കോമൺവെൽത്ത് രാജ്യങ്ങളിലെ നിയമനിർമ്മാണ സഭകൾ അംഗങ്ങളായ, ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ.
കോമൺവെൽത്ത് രാജ്യങ്ങളിലെ ദേശീയ പാർലമെന്റും, പ്രാദേശിക നിയമനിർമ്മാണ സഭകളും ചേർന്ന് ആകെ 180-ഓളം ജനാധിപത്യ സഭകൾ അസോസിയേഷനിൽ അംഗങ്ങളാണ്.
ഇന്ത്യൻ പാർലെമന്റിൽനിന്നും, സംസ്ഥാന നിയമനിർമ്മാണ സഭകളിൽ നിന്നുമുള്ള സഭാധ്യക്ഷന്മാരും, ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുക്കുന്നു. കേരള നിയമസഭയുടെ അധ്യക്ഷൻ എന്ന നിലയിൽ സ്പീക്കർ എ.എൻ. ഷംസീർ കോൺഫറൻസിൽ പങ്കെടുക്കുന്നു.
അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലായി വാർഷിക സമ്മേളനം ചേർന്നുവരുന്നു. 67-ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസ് നവംബർ 3 മുതൽ 8 വരെയുള്ള തീയതികളിൽ ആസ്ട്രേലിയയിലെ സിഡ്നിയിൽ വച്ച് നടക്കുകയാണ്. ന്യൂ സൗത്ത് വെയ്ൽസ് പാർലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ഏറിയ ഭാഗവും സിഡ്നിയിലെ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വച്ചാണ് നടക്കുന്നത്. അംഗരാജ്യങ്ങളിൽ ജനാധിപത്യം, മനുഷ്യാവകാശം, നല്ല ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അസോസിയേഷന്റെ മുഖ്യലക്ഷ്യം.
കോൺഫറൻസിൽ സ്പീക്കറോടൊപ്പം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാറും പങ്കെടുക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്