മലപ്പുറം: എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പെന്ന് റിപ്പോർട്ട്. ആളുകളിൽ നിന്ന് പണമായും സ്വർണമായും നിക്ഷേപം സ്വീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
ജ്വല്ലറി ഉടമകളായ രണ്ടു പേർ അറസ്റ്റിലായി. ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൽ ലത്തീഫ് എന്നിവരാണ് പിടിയിലായത്. ചങ്ങരംകുളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എടപ്പാളിലെ ദീമ ജ്വല്ലറിയിലാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നത്.എടപ്പാൾ സ്വദേശികളായ രണ്ടു പേരിൽ നിന്ന് 1.3 കോടി തട്ടിയെടുത്തുന്ന പരാതിയിലാണ് അറസ്റ്റ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്