തൊടുപുഴ ബിജു വധക്കേസ്: ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി

MARCH 28, 2025, 4:04 AM

ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോന്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയത്.

ഒന്നാം പ്രതി ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു.  തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടത്. 

ബിജുവിനെ ആക്രമിച്ച കത്തിയും മർദനത്തിനിടെ കാൽകെട്ടാനുപയോഗിച്ച ഷൂലെയ്സും ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ബിജുവുമായുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആറ് ലക്ഷം രൂപക്കാണ് ക്വട്ടേഷനെന്നും മുൻകൂറായി 12000 രൂപ നൽകിയെന്നുമാണ് മുഖ്യപ്രതി ജോമോൻ ജോസ് പൊലീസിന് നൽകിയ മൊഴി. 

vachakam
vachakam
vachakam

 ജോമോനും മുഹമ്മദ് അസ്ലമും, ആഷിഖും ചേർന്നാണ് വാഹനത്തിൽ വെച്ച് ബിജുവിനെ മർദിച്ചതെന്നും ബിജു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓടിച്ചത് ജോമിനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.   

ആഷിഖിനെ ഒറ്റക്കും പ്രതികളെ ഒരുമിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്‌തു. ബിജുവും ജോമോനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam