പായിപ്പാട് ഗവ ഹൈസ്‌കൂളിൽ നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം നടന്നു

MARCH 28, 2025, 8:33 AM

കോട്ടയം ജില്ലാപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാൽപ്പത്തഞ്ചു ലക്ഷം രൂപ വകയിരുത്തി പായിപ്പാട് ഗവ ഹൈസ്‌കൂളിൽ നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം കോട്ടയം ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത് നിർവ്വഹിക്കുന്നു.

പായിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വിനു ജോബ്, വാർഡ് മെമ്പർ ആനി രാജു, ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ്, കൺവീനർ മുതലായവർ പ്രസംഗിച്ചു.

സ്‌കൂൾ വികസന സമിതിയംഗങ്ങളും, പി.ടി.എ ഭാരവാഹികളും സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam