എയർ ഇന്ത്യ എക്സ്‌പ്രസ് സമരം മുതലെടുത്ത് മറ്റു വിമാന കമ്പനികൾ 

MAY 10, 2024, 7:24 AM

കൊച്ചി: പ്രവാസികളടക്കമുള്ള യാത്രക്കാരെ വലിയതോതിൽ ബാധിച്ചിരുന്നു എയർ ഇന്ത്യാ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ സമരം. ജീവനക്കാരുടെ പണിമുടക്ക്  ട്രാവൽ, ടൂറിസം ഏജന്‍സികളേയും ബാധിച്ചു. 

 സമരം പിൻവലിക്കുമെന്ന വാർത്ത പുറത്തുവന്നപ്പോഴാണ് ഇവർക്ക് വലിയ ആശ്വാസമായത്. 

ഗൾഫ് മേഖലയിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് ഈ പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

vachakam
vachakam
vachakam

ഈ മേഖലയിലേക്കുള്ള വിമാന സര്‍വീസുകളിൽ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് പലപ്പോഴും എയർ ഇന്ത്യ, എയർ‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര തുടങ്ങിയ ടാറ്റയുടെ ഉടമസ്ഥതയിലുള്ളവയ്ക്കാണ്. ഇങ്ങനെ ടിക്കറ്റ് എടുത്തവരാണ് പ്രതിസന്ധിയിലായത്.

ഇത്തരം പ്രതിസന്ധി ഉണ്ടാകുമ്പോൾ മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിപ്പിക്കുന്നുവെന്നും ട്രാവൽ ഏജന്റുമാർ പറയുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam