പാലക്കാട് : ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ച മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അംഗം കാജാ ഹുസൈൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സദ്ദാം ഹുസൈൻ, മുൻ വണ്ടാഴി പഞ്ചായത്ത് അംഗം ഷാനവാസ് സുലൈമാൻ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
പാലക്കാട് നഗരസഭയിൽ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
