പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് എ പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് ഡോ. തോമസ് ഐസക്.
'പാര്‍ട്ടിക്ക് അതിന്റെ ചിട്ടകളുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമല സ്വർണ്ണകൊള്ളയാണെന്ന് കണ്ടെത്തിയിട്ടില്ല. ചില സ്ഥലങ്ങളില്‍ ഇതും സ്വാധീനിച്ചിട്ടുണ്ട്.
കുറ്റപത്രത്തിലെ കണ്ടെത്തലടക്കം പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടും. പാര്‍ട്ടി കണ്ടെത്തിയ കാര്യങ്ങളിലും വിശദീകരണം ആവശ്യപ്പെടും.
അന്വേഷണ വിധേയമായാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തത്. അങ്ങനെ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്നു.
ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞിരിക്കുകയാണ്. പൗരന്മാര്ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്. അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല', തോമസ് ഐസക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
