ഐ.എ.പി.സി. അന്താരാഷ്ട്ര മാധ്യമ സമ്മേളനം 2026 ഒക്ടോബർ 16 മുതൽ 18 വരെ അമേരിക്കയിൽ
സിൻസിനാറ്റി (ഒഹായോ): വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ പ്രമുഖ കൂട്ടായ്മയായ ഇന്തോഅമേരിക്കൻ പ്രസ് ക്ലബ് (IAPC) തങ്ങളുടെ 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ (IMC-2026) തിയതികൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയുള്ള മാരിയറ്റ് ഡെൽറ്റ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവർത്തകർ, എഴുത്തുകാർ, മാധ്യമ സ്ഥാപന മേധാവികൾ, സാമൂഹിക നേതാക്കൾ തുടങ്ങിയവർ മൂന്ന് ദിവസം നീളുന്ന ഈ ആഗോള സംഗമത്തിൽ പങ്കെടുക്കും.
മാധ്യമരംഗത്തെ മികവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുമായി 2013ൽ രൂപീകരിച്ച ലാഭരഹിത സംഘടനയായ ഐ.എ.പി.സി. വർഷം തോറുമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രധാന പരിപാടികൾ:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
