പിതാവിനെ കൗമാരക്കാരനായ മകൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

MAY 6, 2026, 4:23 AM

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. ഹാരിസ് കൗണ്ടിയിൽ ദാരുണ സംഭവം. വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ 15 വയസ്സുകാരനായ മകന്റെ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് കുടുംബ വഴക്കിനെത്തുടർന്ന് ദാരുണമായ ഈ സംഭവം നടന്നത്.

വീട്ടിലുണ്ടായ തർക്കത്തിനിടെ മകൻ പിതാവിന്റെ കഴുത്ത് ഞെരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ മകൻ പിതാവിനെ കഴുത്തിന് പിടിച്ചു വെച്ചിരിക്കുന്ന നിലയിലായിരുന്നു.

ഉടൻ തന്നെ പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

സംഭവസ്ഥലത്ത് ഹോമിസൈഡ് ഡിറ്റക്ടീവുകൾ എത്തി തെളിവുകൾ ശേഖരിച്ചു. മകനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

വ്യക്തിവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam