അമേരിക്കൻ മലയാളികളുടെ സാമൂഹിക ക്ഷേമത്തിനായി ടീം പ്രോമിസിന്റെ 'ഫോമാ കെയർ' പദ്ധതി

JUNE 29, 2026, 1:48 PM

ഫ്‌ളോറിഡ: 'വിദ്യാജ്യോതി' സ്‌കോളർഷിപ്പ് പദ്ധതിയുടെയും 'ആർദ്രം' കാൻസർ കെയർ പ്രോജക്ടിന്റെയും 'കേരള പഠന'ത്തിന്റെയും തുടർച്ചയായി 'ടീം പ്രോമീസ്' വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ 'ഫോമാ കെയർ' (കരുതൽ) എന്ന അടിയന്തര കമ്മ്യൂണിറ്റി സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേവലമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനപ്പുറം, അമേരിക്കൻ മലയാളികളുടെ ജീവൽ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടുന്നതിനായുള്ള ഒരു സമഗ്ര പദ്ധതിയാണിത്.

പലപ്പോഴും ജീവിതത്തിൽ അപ്രതീക്ഷിതമായ പരീക്ഷണങ്ങൾ നമ്മൾ നേരിടേണ്ടി വരും. ആരോഗ്യപ്രശ്‌നങ്ങൾ, അപകടങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങൾ ഒറ്റപ്പെട്ടതായി ആർക്കും തോന്നരുത്. ടീം പ്രോമിസിന്റെ 'കരുതൽ' പദ്ധതി, വടക്കേ അമേരിക്കയിലുടനീളമുള്ള മലയാളി കുടുംബങ്ങൾക്ക് ആവശ്യമായ സമയത്ത് കരുതലും പിന്തുണയും സമയോചിതമായ സഹായവും ഉറപ്പാക്കാനുള്ള ശക്തമായ ഇടപെടലാണെന്ന് ഫോമായുടെ സ്ഥാപക നേതാവും ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി.

ഈ പദ്ധതിയുടെ ഭാഗമായി, ഓരോ മേഖലയിലും റീജിയണൽ വൈസ് പ്രസിഡന്റുമാർ (ആർ.വി.പി), നാഷണൽ കമ്മിറ്റി അംഗങ്ങൾ, പ്രാദേശിക അസോസിയേഷൻ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി കരുതൽ റീജിയണൽ കമ്മിറ്റികൾ രൂപീകരിക്കും. പ്രാദേശിക അസോസിയേഷനുകളുമായി ചേർന്ന് യഥാർത്ഥ ആവശ്യക്കാരെ കണ്ടെത്തുകയും, സഹായം ഏകോപിപ്പിക്കുകയും, ലഭ്യമാക്കേണ്ട കാര്യങ്ങൾ സമയബന്ധിതമായി എത്തിക്കുകയും ചെയ്യുകയെന്നതായിരിക്കും ഈ കമ്മിറ്റികളുടെ പ്രധാന ഉത്തരവാദിത്വം.

vachakam
vachakam
vachakam

  • സഹായം ആവശ്യമുള്ള ഓരോ കുടുംബത്തിനും സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക
  • ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ഏകോപനവും സഹായവും
  • പ്രാദേശിക അസോസിയേഷനുകളുമായി ബന്ധപ്പെടുത്തി ഓരോ അംഗസംഘടനയെയും കരുതലിന്റെ സജീവ പങ്കാളിയാക്കുക
  • സഹായിക്കാൻ തയ്യാറുള്ളവരെയും സഹായം ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുക
  • മുതിർന്ന തലമുറയ്ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുക
  • പുതിയ തലമുറയിലെ മലയാളി യുവാക്കൾക്ക് മാനസികാരോഗ്യ പിന്തുണയും കരിയർ ഗൈഡൻസും നൽകുക
  • ഒറ്റപ്പെട്ടുപോകുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള സാന്ത്വന പരിചരണം

തുടങ്ങിയവയാണ് കരുതലിന്റെ സുപ്രധാന ലക്ഷ്യങ്ങൾ

ഫോമാ ഒരു സംഘടന മാത്രമല്ല; സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കുന്ന ഒരു വലിയ കുടുംബമാണെന്നും നമ്മുടെ സമൂഹത്തിലെ ഒരു അംഗമോ ഒരു കുടുംബമോ പോലും ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങളിൽ ഒറ്റപ്പെടാൻ പാടില്ല എന്നുമാണ് ടീം പ്രോമിസ് വിശ്വസിക്കുന്നത്.

ഫോമായുടെ ചരിത്രത്തിൽ പ്രവാസി മലയാളികളുടെ സാമൂഹികവും മാനസികവുമായ ക്ഷേമത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്ന ഒരു പദ്ധതി ഇതാദ്യമായാണ്.

vachakam
vachakam
vachakam

'കരുതൽ' എന്ന വാക്ക് അർത്ഥമാക്കുന്നത് പോലെ തന്നെ, വടക്കേ അമേരിക്കയിലെ മലയാളി കുടുംബങ്ങൾക്ക് സുരക്ഷിതത്വവും പരസ്പര സ്‌നേഹവും ഉറപ്പുനൽകുന്ന ഒരു വലിയ ചുവടുവെപ്പായിരിക്കും ടീം പ്രോമിസിന്റെ ഈ പ്രൊജക്ട് എന്ന് മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ അഭിപ്രായപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam