സെന്റ് മേരീസിൽ സമ്മർ ക്യാമ്പ് വിജയകരമായി

AUGUST 18, 2026, 9:55 PM

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലത്തിൽ കുട്ടികൾക്കുവേണ്ടി മൂന്ന് ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് (Faith Fest-26) വിജയകരമായി നടത്തപ്പെട്ടു.

വികാരി ഫാ. സിജു മുടക്കോടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബൈബിൾ, പ്രാർത്ഥന, വ്യക്തിത്വ വികസനം, സോഷ്യൽ മീഡിയ, ക്‌നാനായ ചരിത്രം എന്നീ വിഷയങ്ങളെ ആസ്പതമാക്കി ക്ലാസുകൾ നടത്തപ്പെട്ടു.

ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുര, സി. അലീസ, ബ്രദർ ജോഷ്, ഷിജി അലക്‌സ്, ലിൻസൻ കൈതമലയിൽ, ഷൈനി വിരുത്തികുളങ്ങര, ജൂലി പുതുശ്ശേരിൽ, ജെയിംസ് കുന്നശ്ശേരി,  റ്റിയ കണ്ടാരപ്പള്ളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

vachakam
vachakam
vachakam

സജി പൂതൃക്കയിൽ ക്യാമ്പ് ഡയറക്ടർ ആയിരുന്നു. ക്യാമ്പിന്റെ ഭാഗമായി നിരവധി ഇൻഡോർ - ഔട്ട്‌ഡോർ ഗയിമുകളും നടത്തിയിരുന്നു. നൈല വാളതാറ്റ്, ജോഷ്വ മരങ്ങാട്ടിൽ, ഡയന വളളൂർ എന്നിവർ മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു. പാരിഷ് എക്‌സിക്യൂട്ടീവ്, സിസ്റ്റേഴ്‌സ്, അധ്യാപകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam