സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

MARCH 9, 2026, 12:05 AM

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. 

പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍ (16) ആണ് മരിച്ചത്. 

 ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡില്‍ തച്ചന്‍കുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാല് പേരും സ്‌കൂട്ടറില്‍ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു.

vachakam
vachakam
vachakam

റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്തുക്കളായ ആദില്‍, അദ്‌നാന്‍,യാസിന്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. മാതാവ്: റംല. സഹോദരങ്ങള്‍: ശുഹൈബ, ഉമ്മുസല്‍മ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam