തിരുവനന്തപുരത്ത് സിപിഎമ്മിൽ വിഭാ​ഗീയത ഉണ്ടെന്ന പ്രചാരണം: പ്രതികരിച്ച് ജില്ലാസെക്രട്ടറി വി ജോയി

JULY 10, 2026, 1:35 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിൽ വിഭാ​ഗീയത ഉണ്ടെന്ന പ്രചാരണത്തോട് പ്രതികരിച്ച് ജില്ലാസെക്രട്ടറി വി ജോയി. 

തിരുവനന്തപുരത്തെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നു എന്ന് വാർത്ത നൽകുന്നുവെന്നും ആ വാർത്തയിൽ വസ്തുതയുണ്ടോ എന്ന് അന്വേഷണം നടത്തുന്നില്ലെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.  

വിഴിഞ്ഞത്തെ പരിപാടിയിൽ വി ശിവൻകുട്ടിയെ പങ്കെടുപ്പിച്ചില്ല. ഇത് വിഭാഗീയതയാണ് എന്നാണ് വാർത്ത വന്നത്. കോവളം ഏരിയ കമ്മിറ്റിയാണ് പ്രാദേശികമായി പരിപാടി സംഘടിപ്പിച്ചത്.

vachakam
vachakam
vachakam

ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സാധാരണ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുക. പാർട്ടിയിൽ പ്രശ്നങ്ങളുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. വിവിധ സമരപരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam