തിരുവനന്തപുരം: വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് (ജൂൺ 1) തുറക്കും. 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ സ്കൂളുകളിലേക്ക് എത്തുക. ഇതിൽ മൂന്ന് ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം തേടും. പഠനസമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. പട്ടം സ്കൂളുകളിൽ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്കൂൾതലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളിൽ സൈബർ സുരക്ഷ പ്രതിജ്ഞയുമെടുക്കും.
എൽപി സ്കൂളുകളിൽ 800 മണിക്കൂറാണ് അധ്യയന സമയം. യു പിയിൽ 1000 മണിക്കൂറും ഹൈസ്ക്കൂളിൽ 1200 മണിക്കൂറുമായിരിക്കും അധ്യയന സമയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
