ഉക്രൈനിൽ യാത്രാ ബസിന് നേരെ റഷ്യൻ മിസൈൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു, കൈവിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം!

OCTOBER 8, 2026, 9:56 AM

ഉക്രൈനിലെ സിവിലിയൻ സങ്കേതങ്ങൾക്ക് നേരെ വീണ്ടും റഷ്യൻ ക്രൂരത. കിഴക്കൻ ഉക്രൈനിൽ സാധാരണക്കാർ സഞ്ചരിച്ച പൊതു യാത്രാ ബസിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 30 പേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ 18 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ക്രാമറ്റോർസ്ക് നഗരത്തിലെ ജനനിബിഡമായ ബസ് സ്റ്റോപ്പിന് സമീപമാണ് അതിക്രൂരമായ ഈ ആക്രമണം നടന്നത്. ആളുകൾ ജോലി സ്ഥലങ്ങളിലേക്കും മറ്റും പോകാൻ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു മിസൈൽ വന്നെപ്പതിച്ചത്. ആക്രമണത്തിൽ ബസ് പൂർണ്ണമായും കത്തിനശിക്കുകയും പ്രദേശം മൃതദേഹങ്ങളാൽ നിറയുകയും ചെയ്തു.

റഷ്യൻ അക്രമണത്തിൽ പരിക്കേറ്റ പലരുടെയും നില നിലവിൽ വളരെ ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവർത്തകർ മിനിറ്റുകൾക്കകം സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന സൂചന.

vachakam
vachakam
vachakam

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉക്രൈനിലെ വിവിധ നഗരങ്ങൾക്ക് നേരെ റഷ്യ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. തണുപ്പുകാലം ആരംഭിക്കാനിരിക്കെ രാജ്യത്തെ ഊർജ്ജ നിലയങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയുമാണ് റഷ്യൻ സേന പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത് ഉക്രൈൻ ജനതയെ വലിയ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

തലസ്ഥാനമായ കൈവിൽ ആക്രമണം കടുപ്പിച്ചതോടെ നഗരത്തിലെ വലിയൊരു വിഭാഗം പ്രദേശങ്ങളും ഇരുട്ടിലായി. വൈദ്യുതി വിതരണ ശൃംഖലകൾ ത തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളം നീളുന്ന അടിയന്തര പവർകട്ടുകളാണ് കൈവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കുടിവെള്ള വിതരണത്തെയും തപീകരണ സംവിധാനങ്ങളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

ഹോസ്പിറ്റലുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങൾ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥിതിഗതികൾ അതിസങ്കീർണ്ണമാണെന്ന് കൈവ് മേയർ പ്രതികരിച്ചു. വൈദ്യുതി ശൃംഖല പുനഃസ്ഥാപിക്കാൻ സാങ്കേതിക വിദഗ്ദ്ധർ അഹോരാത്രം പരിശ്രമിക്കുകയാണ്.

vachakam
vachakam
vachakam

സിവിലിയന്മാരെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ഈ കൂട്ടക്കൊലപാതകത്തിനെതിരെ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ലോകരാഷ്ട്രങ്ങൾ പ്രതിരോധ ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും നൽകി ഉക്രൈനിലെ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ റഷ്യൻ ആക്രമണത്തിന് മറുപടിയായി റഷ്യയിലെ സലാവത് നഗരത്തിലുള്ള വലിയ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഉക്രൈൻ തിരിച്ചടി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മോസ്കോയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തന്ത്രപ്രധാനമായ പെട്രോകെമിക്കൽ കോംപ്ലക്സിനാണ് ഉക്രൈൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്.

വടക്കൻ ഉക്രൈനിലെ പ്രിലുകി നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന മിസൈൽ ആക്രമണത്തിൽ കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് യാത്രാ ബസിന് നേരെയും ഈ ദാരുണ സംഭവം അരങ്ങേറിയത്. നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുന്നത് അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

English Summary: A Russian missile strike on a public bus in eastern Ukraine killed 30 people and injured 18, as heavy attacks on energy infrastructure caused severe blackouts across Kyiv.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Russia Ukraine War, Ukraine Bus Attack, Kyiv Blackout, Volodymyr Zelenskyy, World News Malayalam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam