നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിൻ

FEBRUARY 19, 2026, 1:25 AM

കോട്ടയം:   ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിൻ.

പൊതുരംഗത്ത് നിന്ന് മാറിനിൽക്കേണ്ട ആളല്ല നിഷ. അവർ നല്ല നിലയിൽ സമൂഹത്തിലും സാമൂഹ്യ സേവനരംഗത്തും പ്രവർത്തിക്കുന്ന വ്യക്തിയാണ്. 

 നിഷ പാലായിൽ മത്സരിക്കുന്നതിനോട് എന്തിനാണ് തനിക്ക് എതിർപ്പെന്നും അവരുടെ പ്രവർത്തനം നോക്കിക്കാണുന്നവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അവരുടെ പ്രവർത്തനത്തെ കാണുകയും കണ്ട് അറിയുകയും ചെയ്യുന്നവർ അവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിച്ചാൽ എന്ത് തെറ്റ് പറയാൻ പറ്റുമെന്നും റോഷി അഗസ്റ്റിൻ  പറഞ്ഞു.

നിഷ മത്സരരംഗത്ത് ഇറങ്ങുന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കുമെന്നും നിഷയുമായി പ്രശ്നങ്ങളില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam