ബ്രോങ്ക്‌സ് സെന്റ്‌തോമസ് സീറോ മലബാർ ഫൊറോനാ ഇടവകയിൽ കർദ്ദിനാൾ മാർജോർജ് കൂവക്കാടിന് സ്വീകരണം

JULY 6, 2026, 11:49 PM

ന്യൂയോർക്ക്: സിൽവർ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സെന്റ്‌തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുക്രാന തിരുനാളിനോടനുബന്ധിച്ച്, വത്തിക്കാൻ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കർദ്ദിനാൾ മാർജോർജ് കൂവക്കാടിന് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

പള്ളിമേടയിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ച കർദ്ദിനാളിനെ കൈക്കാരൻമാരായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ കണ്ടത്തിൽ എന്നിവർ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് വികാരി റവ. ഫാ. കുര്യാക്കോസ് വടാന ദേവാലയത്തിൽ സഭാപരമായ ആദരവോടെ ഔദ്യോഗിക സ്വീകരണം നൽകി.

തുടർന്ന് നടന്ന ആഘോഷ റാസാ കുർബാനയ്ക്ക് കർദ്ദിനാൾ മാർജോർജ് കൂവക്കാട് മുഖ്യകാർമ്മികത്വം വഹിച്ചു. റവ. ഫാ.ടോം മാളിയേക്കൽ, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, റവ. ഫാ.ജോണി ചെങ്ങളാൻ, റവ. ഫാ. കെവിൻ മുണ്ടക്കൽ, റവ. ഫാ.റോയ്‌സൺ മേനോലിക്കൽ, റവ. ഫാ. ബിജു നാറാണത്ത്, വികാരി റവ. ഫാ. കുര്യാക്കോസ് വടാന എന്നിവർ സഹകാർമ്മികരായി.

vachakam
vachakam
vachakam


പ്രധാന തിരുനാൾ ദിനമായ ജൂലൈ 4ന് രാവിലെ 9.30ന് നടന്ന തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. തദേവൂസ് അരവിന്ദത്ത് കാർമ്മികത്വം വഹിച്ചു.

കുർബാനയ്ക്ക്‌ശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്‌സ് തെരുവീഥികളിലൂടെ ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു. തുടർന്ന് വിശുദ്ധതോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അടിമ സമർപ്പണത്തിനുമുള്ള അവസരവും ഭക്തർക്കായി ഒരുക്കിയിരുന്നു.

vachakam
vachakam
vachakam

ജൂലൈ 5ന് രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയും മരിച്ചവരുടെ അനുസ്മരണ ശുശ്രൂഷയും നടന്നു. ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം പത്ത് ദിവസം നീണ്ടുനിന്ന ദുക്രാന തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. ഉച്ചയ്ക്ക് 1 മണിക്ക് സെമിത്തേരി സന്ദർശനവും ഒപ്പീസും നടത്തി ചടങ്ങുകൾ സമാപിച്ചു.


കർദ്ദിനാൾ മാർജോർജ് കൂവക്കാടിന്റെ സന്ദർശനത്തോടനുബന്ധിച്ചു  ബ്രോങ്ക്‌സ് സെന്റ്‌തോമസ് സീറോ മലബാർ ഇടവക വികാരി റവ.  ഫാ. കുര്യാക്കോസ് വടാന മുൻകൈയെടുത്തു വിളിച്ചുചേർത്ത, ന്യൂയോർക്കിലും  പരിസരപ്രദേശത്തുമുള്ള കത്തോലിക്ക വൈദികരുടേയും സന്യസ്തരുടേയും സമ്മേളത്തിൽ  നിരവധിപേർ പങ്കെടുത്തു.

vachakam
vachakam
vachakam

സീറോ മലങ്കര ന്യൂയോർക്ക് രൂപത ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസും യോഗത്തിൽ സന്നിധനായിരുന്നു.

ഷോളി കുമ്പിളുവേലി


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam